രാ­ജ്യാ­ന്തര കോ­ടതി­യിൽ‍ ഇന്ത്യയ്ക്ക് വി­ജയം : ദൽ­വീർ‍ ഭണ്ധാ­രി­ എതി­രി­ല്ലാ­തെ­ ജഡ്ജി­യാ­യി­


ന്യൂയോർക്ക് : ഹേഗിലെ രാജ്യാന്തര കോടതിയിലേയ്ക്കുള്ള ജഡ്ജി സ്ഥാനത്തേയ്ക്കുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ത്യക്കാരനായ ദൽവീർ‍ ഭണ്ധാരി  ജഡ്ജി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ദൽവീർ‍ ഭണ്ധാരിക്കെതിരെ മത്സര രംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫർ‍ ഗ്രീൻ‍വുഡ് അവസാന നിമിഷം നാടകീയമായി പിന്മാറിയതോടെയാണ് ഭണ്ധാരിയുടെ വിജയം ഉറപ്പായത്. 1945ൽ‍ രൂപീകൃതമായ രാജ്യാന്തര കോടതിയിൽ ചരിത്രത്തിലാദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാവുന്നത്. സ്ഥാനാർ‍ത്ഥിയെ പിൻ‍വലിച്ചത് ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ വിമർശിച്ചു. നേരത്തേ 11 തവണ യു.എൻ പൊതുസഭയിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇന്ത്യയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

15 അംഗങ്ങളുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പാനലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനായാണ് ദൽവീറും ഗ്രീൻവുഡും മത്സരിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പിെൻറ 12ാം റൗണ്ട് വോെട്ടടുപ്പ് നടക്കുന്നതിന് തൊട്ടുമുന്പ് തങ്ങളുടെ സ്ഥാനാർത്ഥി ഗ്രീൻവുഡ് പിൻമാറുകയാണെന്ന് കാണിച്ച് ബ്രിട്ടന്റെ സ്ഥിരപ്രതിനിധി മാത്യു റോയ്ക്കോട്ട് യു.എൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും പ്രസിഡണ്ടുമാർക്ക് കത്തെഴുതി. 11 റൗണ്ട് വോെട്ടടുപ്പ് കഴിഞ്ഞപ്പോൾ ദൽവീറിന് പൊതുസഭയുടെ മൂന്നിൽ രണ്ട് വോട്ടും ലഭിച്ചിരുന്നു. രക്ഷാസമിതിയിൽ ഗ്രീൻവുഡിന് ഒന്പതും ദൽവീറിന് അഞ്ചും വോട്ടുകളായിരുന്നു ലഭിച്ചത്. പൊതുസഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീൻവുഡിെൻറ പിൻമാറ്റം. അതോടെ എതിർ സ്ഥാനാർത്ഥികളില്ലാത്തതിനാൽ ദൽവീർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ ലോക രാജ്യങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ നീതിന്യായ സംവിധാനമാണ് രാജ്യാന്തര കോടതി. കുൽഭൂഷൺ യാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ− പാകിസ്ഥാൻ തർക്കം കോടതിയിൽ പരിഗണനയിലുണ്ട്. 15 ജഡ്ജിമാരാണ് കോടതിയിലുള്ളത്. മൂന്നു വർഷത്തിലൊരിക്കൽ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. അതേ വർഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത് മൂന്നു വർഷം കുടുന്പോൾ പുതിയ അഞ്ചു ജഡ്ജിമാർ തിരഞ്ഞെടുക്കപ്പെടും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed