അഴി­മതി­ക്കേ­സിൽ‍ കു­ടു­ങ്ങി­യ പാ­കി­സ്ഥാൻ ധനമന്ത്രി­ ഇഷാഖ്‌ ദർ‍ രാ­ജി­വെ­ച്ചു­


ഇസ്ലാമാബാദ് : അഴിമതിക്കേസിൽ‍ കുടുങ്ങിയ പാകിസ്ഥാൻ ധനമന്ത്രി ഇഷാഖ്‌ ദർ‍ രാജിവച്ചു. ഹൃദ്രോഗത്തെത്തുടർ‍ന്ന്‌ ലണ്ടനിൽ‍ ചികിത്സയിൽ‍ കഴിയുന്ന മന്ത്രി രാജിസമർ‍പ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസാണ്‌ അറിയിച്ചത്‌.

എന്നാൽ‍, അദ്ദേഹത്തിന്റെ പാർ‍ട്ടിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്‌−നവാസ്‌ ഇക്കാര്യം നിഷേധിച്ച്‌ രംഗത്തെത്തിയത്‌ ആശയക്കുഴപ്പത്തിനിടയാക്കി. പാക്‌ പ്രധാനമന്ത്രി ഷാഹിദ്‌ ഖാക്വാൻ അബ്ബാസിക്കാണു നിലവിൽ‍ ധനകാര്യവകുപ്പിന്റെ ചുമതല.   

അതേസമയം, അഴിമതിക്കേസിൽ‍ ഹാജരാകാത്ത ഇഷാഖ്‌ ദറിനെതിരേ അഴിമതിവിരുദ്ധ കോടതി ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ 14ന്‌ കോടതി കേസ്‌ പരിഗണിച്ചപ്പോൾ‍ തുടർ‍ച്ചയായ നാലാം തവണയും അദ്ദേഹം ഹാജരായിരുന്നില്ല.  

വരവിൽ‍ക്കവിഞ്ഞ സ്വത്ത്‌ സന്പാദിച്ചെന്നു ചൂണ്ടിക്കാട്ടി ദറിനെതിരെ നാഷണൽ‍ അക്കൗണ്ടബിലിറ്റി ബ്യൂറോ കേസെടുക്കുകയും ചെയ്‌തു. പാകിസ്ഥാനു പുറമേ, യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിലും ദറിനു സ്വത്തുക്കളുണ്ട്‌.   

ഈയാഴ്‌ച ആദ്യംതന്നെ ഇഷാഖ്‌ ദർ‍ രാജിക്കത്ത്‌ പ്രധാനമന്ത്രിക്കു കൈമാറിയിരുന്നെന്നും ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇപ്പോഴാണു പുറത്തുവരുന്നത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വക്താവ് മുസാദിക് മാലിക് ഇക്കാര്യം നിഷേധിച്ചത്. ധർ ചികിത്സയ്ക്കു ലണ്ടനിലായതിനാൽ അദ്ദേഹത്തിന്‍റെ വകുപ്പിന്‍റെ ഭരണം പ്രധാനമന്ത്രി ഏറ്റെടുത്തുവെന്നാണ് വക്താവ് വിശദീകരിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed