റൂ­ബെ­ല്ല കു­ത്തി­വെ­യ്പ്പ് : കു­പ്രചാ­രകർ‍­ക്കെ­തി­രെ­ ക്രി­മി­നൽ കേ­സെ­ടു­ക്കു­മെ­ന്ന് കെ­.കെ­ ശൈ­ലജ


തിരുവനന്തപുരം : റൂബെല്ല വാക്‌സിൻ കുത്തിവെയ്പ്പിനെതിരെ കുപ്രചരണം നടത്തുന്നവരുടെ പേരിൽ ക്രിമിനൽ കേസ്രജിസ്റ്റർ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെ.കെ  ശൈലജ. ഇതിനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന് മലപ്പുറം ജില്ലാ ബാലികേറാമല അല്ലെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇതിനകം 59 ലക്ഷം കുട്ടികൾ‍ക്ക് പ്രതിരോധ കുത്തിവയ്പ് നൽ‍കിയതായാണു കണക്ക്. മലപ്പുറം ജില്ലയാണ് കുത്തിവെയ്പ്പിൽ‍ ഏറ്റവും പിന്നിലുള്ളത്.  ഇതുവരെയുള്ള കണക്കുകൾ പ്രകാരം 56.44 ശതമാനം കുട്ടികളാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളത്. 

മലപ്പുറത്ത് കൂടുതൽ ബോധവൽക്കരണ പ്രചരണ പരിപാടികൾ നടത്തി കർമ്മപദ്ധതി രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്തെ 11 ജില്ലകളിൽ‍ റൂബെല്ല വാക്‌സിൻ  കുത്തിവെയ്പ്പ് ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് പദ്ധതി നീട്ടിയിരിക്കുന്നത്. 

അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ രാജിയെ തുടർന്നുണ്ടായ സി.പി.ഐ-സി.പി.എം തർക്കം സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടതുമുന്നണി ഇപ്പോഴും ശക്തമാണെന്നും മുന്നണിയിലെ പ്രശ്നങ്ങൾ അവിടെത്തന്നെ പറഞ്ഞുതീർക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ തർക്കങ്ങളേക്കാളുപരി സർക്കാരിന്‍റെ പദ്ധതികളും വികസനവുമാണ് ചർച്ചയ്ക്കു വിധേയമാക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed