ജറുസലേം സംഘർ­ഷം: യു­.എൻ സു­രക്ഷാ­ കൗ­ൺ­സിൽ അടി­യന്തിര യോ­ഗം ചേ­രും


ജനീവ : ജറുസലേമിൽ ഉണ്ടായ സംഘർഷത്തിൽ നാല് പലസ്തീൻകാർ‍ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും. സ്വീഡൻ, ഈജിപ്ത്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് സുരക്ഷാ കൗൺസിൽ‍ അടിയന്തരയോഗം ചേരുന്നത്. ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ അയവുവരുത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് ആലോചനകൾക്കായാണ് യോഗം ചേരുന്നത്.

നേരത്തെ, അൽഅക്‌സാ മോസ്‌കിലുണ്ടായ സംഘർഷത്തെ അപലപിച്ച് യു.എൻ‍ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തിയിരുന്നു. സംഘർഷങ്ങളെ ശക്തമായി അപലപിച്ച ഗുട്ടെറസ്, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇസ്രായേൽ, പലസ്തീൻ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അൽഅക്‌സാ മോസ്‌കിൽ പ്രാർത്ഥനയ്ക്ക് ഇസ്രായേൽ നിയന്ത്രണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തിൽ നാലു പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. മോസ്‌ക് സ്ഥിതിചെയ്യുന്ന മേഖലയിലേക്കുള്ള പ്രവേശന കവാടത്തിൽ‍ സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ നീക്കം ചെയ്യില്ലെന്ന ഇസ്രയേലിന്റെ കടുംപിടിത്തമാണ് സംഘർ‍ഷത്തിന് കാരണം.


അന്പതുവയസിനു മുകളിൽ‍ പ്രായമുള്ളവർക്കേ അൽ‍ അക്‌സാ മോസ്‌ക് സ്ഥിതിചെയ്യുന്ന മേഖലയിൽ‍ പ്രവേശനം അനുവദിക്കൂവെന്ന ഇസ്രായേൽ  നിലപാടും അംഗീകരിക്കില്ലെന്ന് പലസ്തീൻ വ്യക്തമാക്കിയിരുന്നു. അതേസമയം സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവർത്തകയെ സൈനികൻ മർദ്ദിച്ചെന്ന് പരാതി. അറബിക് ചാനലിന്‍റെ റിപ്പോർട്ടർക്കാണ് ഇസ്രായേൽ സൈനികന്‍റെ മർദ്ദനമേറ്റത്. ദലിയ നമ്മാരി എന്ന മാധ്യമപ്രവർത്തകയെയാണ്, ജറുസലേമിലെ ലയൺസ് ഗേറ്റിനു സമീപത്ത് ഉണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ സൈനികൻ അടിച്ചതെന്നാണ് വിവരം. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ ചാനൽ പുറത്തു വിട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed