സന്ദർശനം റദ്ദാക്കി കുവൈത്ത് അമീർ മടങ്ങി

കോട്ടയം : ഇന്ത്യയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജബാർ അൽ സബാഹ് കുമരകം സന്ദർശനം റദ്ദാക്കി തിരിച്ചുപോയി. അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങൾ മാത്രമേ കുമരകത്ത് സന്ദർശനത്തിനെത്തു എന്നാണ് വിവരം. കഴിഞ്ഞ 25നാണ് അമീർ ഇന്ത്യയിലെത്തിയത്. ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ അദ്ദേഹം കേരളത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നു.
അമീറിന്റെ മകനും മന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ്, നാഷണൽ ഗാർഡ് ഉപമേധാവി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ സബാഹ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സന്ദർശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല.