സ്പെയിനിലും പോർചുഗലിലും കാട്ടുതീ പടരുന്നു; ലക്ഷക്കണക്കിന് ഹെക്ടർ വനം കത്തിനശിച്ചു

ഷീബ വിജയൻ
സ്പെയിൻ I ആഴ്ചകളായി തുടരുന്ന കാട്ടുതീ സ്പെയിനിലും പോർചുഗലിലും നാശം വിതക്കുകയാണ്. ആയിരക്കണക്കിന് അഗ്നിരക്ഷാസേന പ്രവർത്തകരും അവരെ സഹായിക്കാനെത്തിയ പട്ടാളവും നിരവധി വിമാനങ്ങളും ഹെലികോപ്ടറുകളുമടങ്ങുന്ന സേനാവ്യൂഹമാണ് കാട്ടുതീ നിയന്ത്രണത്തിലാക്കാനായി പ്രവർത്തിക്കുന്നത്. പടിഞ്ഞാറൻ സ്പെയിനിൽ വ്യത്യസ്ത ഇടങ്ങളിലായി ഇരുപതോളം പ്രദേശങ്ങളാണ് കാട്ടുതീയിൽ കത്തിനശിച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ലക്ഷക്കണക്കിന് ഹെക്ടർ വനഭൂമി കത്തിനശിച്ചുവെന്നാണ് ഇത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡാണ്. സ്പെയിനിന്റെ അയൽരാജ്യമായ പോർച്ചുഗലിലും സമാനസ്ഥിതിയാണ് നിലനിൽക്കുന്നത്.
കലാവസ്ഥാ വ്യതിയാനവും വരൾച്ചയും ഉഷ്ണതരംഗവും തെക്കൻ യൂറോപ്പിലാകെ കാട്ടുതീ പടരാനുള്ള മുഖ്യകാരണമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. ഞായറാഴ്ചമാത്രം രണ്ട് അഗ്നിരക്ഷാപ്ര വർത്തകർ കൊല്ലപ്പെട്ടിരുന്നു. സ്പെയിനിൽ നാലുപേരും മരിച്ചു. രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ പടിഞ്ഞാറൻ പ്രദേശങ്ങളായ ഗലീസിയ, കാസിൽ ലിയോൺ എന്നിവിടങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകളാണ് സുരക്ഷിത സ്ഥാനം തേടി വീടുപേക്ഷിച്ച് പലായനം ചെയ്യുന്നത്. ഏതാണ്ട് മൂന്നുലക്ഷത്തി നാൽപത്തിമൂവായിരം ഹെക്ടർ ഭൂമി (അഞ്ഞൂറായിരം ഫുട്ബാൾ മൈതാനങ്ങൾ) ഈ വർഷം മാത്രം കത്തിച്ചാമ്പലായി. ഇത് പുതിയ ദേശീയ റെക്കോഡാണെന്നാണ് യൂറോപ്പ്യൻ ഫോറസ്റ്റ് ഫയർ ഇൻഫർമേഷൻ സിസ്റ്റം പറയുന്നത്.
DDSDSDSADS