ഓഗസ്റ്റ് സിനിമ കന്പനിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി

സിനിമാ നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി. പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഗസ്റ്റ് സിനിമ എന്ന ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. നിരവധി മികച്ച ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് ഈ കൂട്ടുകെട്ട്.
കൂട്ടുകെട്ടിനോട് വിടപറയുകയാണെന്ന് പൃഥിരാജ് തന്നെയാണ് ഫെയ്സ്ബുക്കില്‍ ഇക്കാര്യം വിശദീകരിച്ച് കുറിപ്പെഴുതിയത്. ഉറുമി എന്ന ചിത്രത്തിനുശേഷമാണ് നാലുപേരും ഒരുമിച്ച് നിര്‍മാണകമ്പനി ആരംഭിച്ചത്.
പുതിയ ദിശയിലേക്കാണ് പോകുന്നതെന്ന് പൃഥി തന്റെ ആരാധകരോടായി പറയുന്നു. ഓഗസ്റ്റ് സിനിമയുടെ മിക്ക സിനിമകളും ഹിറ്റായിരുന്നു. മറ്റു താരങ്ങള്‍ അഭിനയിക്കുന്ന ചിത്രവും ഓഗസ്റ്റ് സിനിമ നിര്‍മിച്ചിട്ടുണ്ട്.