ന്യൂയോര്‍ക്കിലെ ആശുത്രിയില്‍ വെടിവെയ്പ് : ഡോക്ടര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ആശുത്രിയില്‍ വെടിവെയ്പ്. ബ്രോണ്‍സ് ലെബനന്‍ ആശുപത്രിയില്‍ ഇന്നലെയാണ് വെടിവെയ്പുണ്ടായത്. വെടിവെയ്പില്‍ ഡോക്ടര്‍ കൊല്ലപ്പെട്ടു. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്
കൈത്തോക്കുമായി ആശുപത്രിയിലേക്ക് അതിക്രമിച്ചു കടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ മുന്‍പ് ഡോക്ടറായി ജോലി നോക്കിയിരുന്ന ഹെന്റി ബെല്ലോ എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാള്‍ക്ക് ഏതെങ്കിലും തീവ്രവാദി സംഘടനയുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. വെടിവെയ്പിന് ശേഷം ഇയാള്‍ സ്വയം വെടിവെച്ചു മരിച്ചു.
ആശുപത്രിയുടെ പതിനാറാം നിലയിലാണ് വെടിവെയ്പ് നടന്നത്. ആശുപത്രി പരിസരത്ത് പൊലീസ് പ്രത്യേകം സംരക്ഷണം ഒരുക്കിയിട്ടുണ്ട്.