സൈബീരിയയില്‍ സ്വര്‍ണഖനനത്തിന് ധാരണാപത്രം ഒപ്പുവച്ചു
ബെനോലിം: ഇന്ത്യന്‍ സ്ഥാപനമായ സണ്‍ ഗ്രൂപ്പ് റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായിച്ചേര്‍ന്ന് സൈബീരിയയില്‍ നിക്ഷേപമിറക്കും. സ്വര്‍ണമേഖലയിലാണ് 50 ലക്ഷം ഡോളര്‍ (333.5 കോടി രൂപ) നിക്ഷേപിക്കുന്നത്. ഇതിനുള്ള ധാരണാപത്രം ബ്രിക്‌സ് ഉച്ചകോടിക്കിടെ ഒപ്പുവെച്ചു.റഷ്യയിലെ ഫാര്‍ ഈസ്റ്റ് ആന്‍ഡ് ബൈകല്‍ റീജിയണ്‍ ഡെവലപ്‌മെന്റ് ഫണ്ട്, ചൈനയിലെ നാഷണല്‍ ഗോള്‍ഡ് ഗ്രൂപ്പ് കോര്‍പ്പറേഷന്‍, ദക്ഷിണാഫ്രിക്കയിലെ ട്രാന്‍സ് ആഫ്രിക്ക ക്യാപ്റ്റല് ബ്രസീലിലെ അന്റോണിയോ ഡെ മൊറെയ്‌സ് എന്നിവയുമായാണ് സണ്‍ ഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടത്. കിഴക്കന്‍ സൈബീരിയയിലെ ചീറ്റയിലുള്ള ക്ലുചെവ്‌സ്‌കോയേയില്‍ സ്വര്‍ണഖനനം നടത്താനാണിത്. വര്‍ഷം 1.2 കോടി ടണ്‍ സ്വര്‍ണ അയിര് ഖനനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

