യുഎസ് - ഇറാൻ വെടിനിർത്തൽ പ്രതിസന്ധിയിൽ; കനത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്


ശാരിക I അന്തർദേശീയം

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കരാർ പാലിക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം മുൻപത്തേക്കാൾ വലിയ ശക്തിയോടെ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹത്തായ യുഎസ് സൈന്യം അടുത്ത പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇപ്പോൾ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മതപത്രം മാനിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായി ഞങ്ങൾ തിരിച്ചടിക്കുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി പ്രതികരിച്ചു. ഇറാൻ പൂർണ്ണമായും ഒരു കരാറിൽ എത്തുന്നതുവരെ അമേരിക്കൻ കപ്പലുകളും വിമാനങ്ങളും സൈനികരും നിലവിലുള്ള സ്ഥാനങ്ങളിൽ തന്നെ തുടരുമെന്നും, ഏതെങ്കിലും സാഹചര്യത്തിൽ കരാർ നടപ്പിലായില്ലെങ്കിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ശക്തവുമായ ആക്രമണം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനെ ഒരു തരത്തിലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുതന്നെയിടുമെന്നും ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 250-ലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെ ശത്രുത തുടരുമെന്ന് ടെഹ്‌റാൻ ഭീഷണിപ്പെടുത്തിയതോടെയാണ് വെടിനിർത്തൽ കരാർ തകർച്ചയുടെ വക്കിലെത്തിയത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

article-image

ാൗൈ്ോൈ

You might also like

  • Lulu Exchange
  • Straight Forward

Most Viewed