മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിനെ പിന്തുണയ്ക്കുന്നില്ല

ജക്കാര്‍ത്ത: മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സിനെ പിന്തുണയ്ക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ലോകത്ത് ഏറ്റവും കൂടതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനേഷ്യയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പഠനം നടത്തിയത്. പ്യു റിസേര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ 4 ശതമാനം ഇന്തോനേഷ്യന്‍ പൗരന്‍മാര്‍ ഐഎസിനെ പിന്തുണയ്ക്കുന്നുണ്ട്. സിറിയയിലാണ് കൂടിയ തോതില്‍ പിന്തുണക്കാരുള്ളത്.
21ശതമാനത്തോളം വരുമിത്. ഐഎസിന്റെ നിയന്ത്രണത്തിലുള്ള സ്വാത് താഴ്വരയില്‍ ജീവിക്കുന്നവരാണ് പ്രതികരിച്ചവരില്‍ കൂടുതലും. നൈജീരിയയിലും ടുണീഷ്യയിലും മലേഷ്യയിലും ഐഎസിന് പിന്തുണക്കുന്നവർ ഏറെയാണ്. സൗദി അറേബ്യയില്‍ 4ശതമാനം, ഇറാഖ് 5 ശതമാനം, യുഎഇ 3, പാകിസ്താന്‍ 9 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍. ഇറാനിലും ലെബനനിലും 0 ശതമാനമാണ് പിന്തുണയ്ക്കുന്നത്. മുസ്ലീം സമൂഹത്തിന് ഐഎസ് ഒരു ഭീഷണിയാണെന്ന് മുസ്ലീംങ്ങള്‍ കണക്കാക്കുന്നതിന്റെ തെളിവാണ് പഠനമെന്ന് ഗവേഷകര്‍ പറഞ്ഞു.