അറബ് പൈതൃകത്തെ സംരക്ഷിക്കാൻ ബഹ്‌റൈൻ സംഘം


മനാമ: അറബ് രാജ്യങ്ങളിലെ പൈതൃക സ്ഥലങ്ങൾ കണ്ടെത്തി അവയെ പരിരക്ഷിക്കാനായി രാജ്യത്തെ പുരാവസ്തുവിദഗ്ദരായ ഒരുസംഘം ആളുകൾ പ്രവർത്തനമാരംഭിച്ചു. യുനസ്കോയുടെ പ്രാദേശിക കേന്ദ്രമായി അറിയപ്പെടുന്ന അറബ് റീജ്യണൽ സെന്റർ ഫോർ വേൾഡ് ഹെരിറ്റേജ് (ആർക് -ഡബ്ല്യൂ.എച്ച്) കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. 
 
ചരിത്രമുറങ്ങിക്കിടക്കുന്ന മിഡിൽ ഈസ്റ്റിലെ ആറോളം സ്ഥലങ്ങളുടെ സംരക്ഷണമാണ് ലക്ഷ്യം. ലോകത്തെന്പാടുമായി ആയിരത്തിലധികം പൈതൃക സ്ഥലങ്ങളുണ്ടെങ്കിലും അറബ് രാജ്യങ്ങളിൽ വെറും 76 എണ്ണം മാത്രമേ ഉള്ളൂവെന്ന് ആർക് -ഡബ്ല്യൂ.എച്ചിന്റെ റീജ്യണൽ ഡയരക്ടർ ഡോ. മൌനിർ ബൗചനാകി പറയുന്നു. 
 
ഈ മേഖലയിലെ പരമാവധി പൈതൃക പ്രദേശങ്ങളെ കണ്ടെത്തി അവയുടെ സംരക്ഷണത്തിനായി ശിപാർശ ചെയ്യുകയാണ് ഏഴംഗ സംഘത്തിന്റെ ലക്ഷ്യം - അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി അഹോരാത്രം പ്രവർത്തിക്കുകയാണ് അന്വേഷണകുതുകികളായ ഈ സംഘം.          
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed