എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജരെ മര്‍ദ്ദിച്ചു: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി അറസ്റ്റില്‍

ഹൈദരാബാദ്: തിരുപ്പതി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജരെ മര്‍ദ്ദിച്ചുവെന്ന കേസില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി മിഥുന്‍ റെഡ്ഡി അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബോര്‍ഡിംഗ് സമയത്തിന് ശേഷം എത്തിയ എം.പിയുടെ ബന്ധുവിനെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാത്തതിനാലാണ് എം.പി മാനേജരെ മര്‍ദ്ദിചത്. ആന്ധ്രപ്രദേശിലെ രാജംപേട്ടില്‍ നിന്നുമുള്ള എം.പിയാണ് മിഥുന്‍ റെഡ്ഡി.