യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വച്ച് നാടുകടത്തി; ദൃശ്യങ്ങൾ പുറത്ത്


ഷീബ വിജയൻ 

ന്യൂജേഴ്‌സി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ വിമാനത്താവളത്തിൽ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വയ്ക്കുകയും നാടുകടത്തുകയും ചെയ്ത സംഭവത്തിൽ വ്യാപക വിമർശനം. ന്യൂവാർക്ക് വിമാനത്താവളത്തിൽ വച്ചാണ് ഇന്ത്യൻ വിദ്യാർഥിയോട് അധികൃതർ ക്രൂരമായി പെരുമാറിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ജൂൺ ഏഴിന് താൻ യാത്ര ചെയ്യുന്ന അതേ വിമാനത്തിൽ കയറേണ്ടിയിരുന്ന വിദ്യാർഥിയെ വിമാനത്തിൽ കയറ്റാതെ കൈവിലങ്ങ് വയ്ക്കുകയും പിന്നീട് നാടുകടത്തുകയുമായിരുന്നുവെന്നു ജെയിൻ പറയുന്നു. നടപടിയെ "മനുഷ്യത്വരഹിതം' എന്നും "മനുഷ്യ ദുരന്തം' എന്നുമാണു ജെയിൻ വിശേഷിപ്പിച്ചത്.

 

article-image

adfsdfadaf

You might also like

  • Straight Forward

Most Viewed