ഇന്ത്യയിൽ കോവിഡ് നിരക്ക് ആറ് മാസത്തിനുള്ളിലെ ഏറ്റവും താണ നിലയിൽ


രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നു. 24 മണിക്കൂറിനിടയിൽ 862 പേർക്കാണ് കൊറോണ ബാധിച്ചത്. കഴിഞ്ഞ 196 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ ആകെ രോഗബാധിതർ 4,46,44,938 ആയി. സജീവ കേസുകളുടെ എണ്ണത്തിലും കുറവ് റിപ്പോർട്ട് ചെയ്തു. 22,549 കേസുകളായാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തതിൽ ഒരെണ്ണം കേരളത്തിലാണ്. ആകെ മരണം 5,28,980 ആയി. റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ 0.05 ശതമാനമാണ് നിലവിൽ സജീവ കേസുകൾ. രാജ്യത്തെ രോഗമുക്തി നിരക്ക് 98.76 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 644 കേസുകളുടെ കുറവാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.02 ശതമാനവുമാണ്. മരണനിരക്ക് 1.18 ശതമാനമാണ്.

കഴിഞ്ഞ ഏപ്രിലിലാണ് ഇതിന് മുൻപ് കൊറോണ കേസുകളിൽ കുറവ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ 11−ന് 24 മണിക്കൂറിനിടയിൽ 796 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 219.56 കോടി ഡോസ് വാക്‌സിനുകൾ നൽകിയതായും മന്ത്രാലയം അറിയിച്ചു.

article-image

ിമപപ

You might also like

Most Viewed