ജാഗ്രത; യൂറോപ്പിലും ഏഷ്യയിലും കോവിഡ് ‍വർധിക്കുന്നു


യൂറോപ്പിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ‍ വർധിക്കുന്ന സാഹചര്യത്തിൽ‍ കനത്ത ജാഗ്രത പുലർ‍ത്താനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർ‍ക്ക് നിർ‍ദേശം നൽ‍കി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ‍ ഉൾ‍പ്പെടെയുള്ള വിദഗ്ധർ‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.

കോവിഡ് വൈറസിന്‍റെ ജനിതക ശ്രേണീകരണം ഊർ‍ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു. രാജ്യത്തെ വാക്‌സിനേഷൻ സാഹചര്യം, മാർ‍ച്ച് 27 മുതൽ‍ രാജ്യാന്തര വിമാന സർ‍വീസ് പുനരാരംഭിക്കാനുള്ള കേന്ദ്രസർ‍ക്കാർ‍ തീരുമാനം തുടങ്ങിയ വിഷയങ്ങളും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ‍ ചേർ‍ന്ന യോഗം വിശകലനം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed