കേരളത്തിൽ ഇന്ന് 4064 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


കേരളത്തിൽ‍ 4064 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂർ‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂർ‍ 174, വയനാട് 135, കാസർ‍ഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളിൽ‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാന്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. ഇവരിൽ‍ 1,24,493 പേർ‍ വീട്/ഇൻസ്റ്റിറ്റിയൂഷണൽ‍ ക്വാറന്റൈനിലും 2848 പേർ‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 391 പേരെയാണ് പുതുതായി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed