ഇന്ത്യയിലെ നിയമനിർമാണ പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം വേണം : ലോക്സഭാ സ്പീക്കർ ഓം ബിർല


ഇന്ത്യയിലെ നിയമനിർമാണ പ്രക്രിയയിൽ പ്രവാസികളുടെ ക്രിയാത്മക പങ്കാളിത്തം ഉണ്ടാകണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല. ഔദ്യോഗിക സന്ദർശനത്തിന് യുഎഇയിൽ എത്തിയ സ്പീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ഘടകവും ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ്പും (ഐബിപിജി) സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമനിർമാണ വേളയിൽ പൊതുജനാഭിപ്രായം തേടുക പതിവാണ്. ജനക്ഷേമത്തിന് ‌വേണ്ടിയുള്ളതാണ് ഓരോ നിയമവും. അതിനാൽ നിയമ രൂപീകരണത്തിൽ പ്രവാസി സമൂഹത്തിന്റെ ആശയവും പങ്കാളിത്തവും ഉണ്ടാകണമെന്നും ഓം ബിർല പറഞ്ഞു. . ജന്മനാടിന്റെ പുരോഗതിയും സമൃദ്ധിയും എങ്ങനെയെല്ലാം ഉറപ്പാക്കാം എന്നതിൽ പ്രവാസികൾ സ്വന്തം കാഴ്‌ചപ്പാടുകൾ പങ്കുവയ്ക്കണമെന്നും അദേഹം ആവശ്യപ്പെട്ടു

You might also like

Most Viewed