കുട്ടികളിൽ‍ കോവിഡ് വാക്‌സിനേഷൻ നടപടി വേഗത്തിലാക്കണമെന്ന് എയിംസ്


ന്യൂഡൽഹി: രാജ്യത്ത് എട്ടുമുതൽ‍ 12 വയസ് വരെ പ്രായമുള്ള കുട്ടികളിൽ‍ കോവിഡ് വാക്‌സിനേഷൻ നടപടി വേഗത്തിലാക്കണമെന്ന് എയിംസ് ഡയറക്ടർ‍ ഡോ. രൺദീപ് ഗുലേറിയ. കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ പ്രതിരോധശേഷി മുതിർ‍ന്നവരുടേതിൽ‍ നിന്ന് ഏറെ വ്യത്യസ്തമാണ്. 

അതുകൊണ്ടുതന്നെ കോവിഡ് വാക്‌സിന്‍റെ ലഭ്യത അനുസരിച്ച് കുട്ടികൾ‍ക്ക് വാക്‌സിൻ‍ വിതരണം ചെയ്യുന്ന നടപടികൾ‍ വേഗത്തിലാക്കണം. അതിൽ‍ തന്നെ അസുഖങ്ങളുള്ള കുട്ടികൾ‍ക്ക് കൂടുതൽ‍ പരിഗണന നൽ‍കണം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അടുത്ത മാർ‍ഗം അതാണെന്നും രൺ‍ദീപ് ഗുലേറിയ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും എയിംസ് മേധാവി കൂട്ടിച്ചേർത്തു.

You might also like

Most Viewed