എ.ആർ റഹ്മാൻ ധരിച്ച മാസ്‌ക് ചർ‍ച്ചയാകുന്നു; മാസ്കിന്റെ പ്രത്യേകത അറിയാം


സംഗീത സംവിധായകൻ എ.ആർ‍ റഹ്മാൻ ധരിച്ച മാസ്‌ക് ആണ് ഇപ്പോൾ ആധാരകർക്കിടയിൽ ചർച്ചയാകുന്നത്. കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം മകൻ‍ എ.അർ‍ അമീനൊപ്പമുള്ള ചിത്രം റഹ്മാൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ‍ പങ്കുവച്ചിരുന്നു.‍ ഇരുവരും ധരിച്ച മാസ്‌ക് ആണ് ആരാധകർ‍ക്കിടയിൽ‍ ശ്രദ്ധ നേടിയത്. പ്രത്യേക രീതിയിലുള്ള വെള്ള നിറത്തിലുള്ള മാസ്‌ക് ആണ് ഇരുവരും ധരിച്ചത്. വായു മലിനീകരണത്തിൽ‍ നിന്നടക്കം സംരക്ഷണം നൽ‍കുന്ന ഡ്യുവൽ‍ എച്ച് 13 ഗ്രേഡ് എച്ച്ഇപിഎ ഫിൽ‍ട്ടർ‍ മാസ്‌ക് ആണിത്.

ഓട്ടോ സാനിറ്റൈസിംഗ്, യുവി സ്റ്റെറിലൈസിംഗ് സംവിധാനവും മാസ്‌ക്കിന്റെ പ്രത്യേകതയാണ്. ഉപയോഗിക്കുന്പോൾ‍ തന്നെ യാന്ത്രികമായി മാസ്‌ക് ശുചീകരിക്കപ്പെടും. 820 എംഎഎച്ച് ബാറ്ററിയാണ് പ്യൂരിക്കെയർ‍ വെയറബിൾ‍ എയർ‍ പ്യൂരിഫയറിൽ‍ ഘടിപ്പിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ‍ ചാർ‍ജ് ചെയ്താൽ‍ പരമാവധി 8 മണിക്കൂർ‍ വരെ മാസ്‌ക് ഉപയോഗിക്കാം. 249 ഡോളർ‍ ആണ് ഈ മാസ്‌കിന്റെ വില. അതായത് ഇന്ത്യൻ കറൻസി ഏകദേശം 18,148 രൂപ.

You might also like

Most Viewed