വെെറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫേസ് മാസ്കുകൾ ഒരുങ്ങുന്നു


ആശങ്ക പടർത്തി കൊറോണ വൈറസ് മുന്നേറുകയാണ്. കൊവി‍ഡിൽ നിന്ന് രക്ഷ നേടാൻ നമ്മൾ എല്ലാവരും ഉപയോഗിച്ച് വരുന്ന ഒന്നാണ് മാസ്ക്. വൈറസ് പകരുന്നതില്‍ നിന്നും രക്ഷ നേടാന്‍ മാസ്ക് സഹായകമാണ്. സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നിവയാണ് നിലവില്‍ കൊറോണയ്ക്ക് എതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധനടപടികള്‍. മാസ്ക് ഉപയോഗം ഒരിക്കലും വൈറസിനെ തടയുന്നില്ല എന്ന കാര്യം മനസിലാക്കണം. വൈറസ് മൂക്കിലോ വായിലോ നേരിട്ട് പ്രവേശിക്കാതെയിരിക്കാന്‍ മാത്രമേ മാസ്കിന് സഹായിക്കാന്‍ സാധിക്കൂ. 

എന്നാല്‍ വൈറസ് പറ്റിപിടിച്ചിരിക്കുന്ന മാസ്ക് നിങ്ങള്‍ തൊട്ട ശേഷം ആ കൈകള്‍ കൊണ്ട് ശരീരഭാഗങ്ങളില്‍ തൊടുക വഴി വൈറസ് നിങ്ങളിലേക്ക് പ്രവേശിക്കാം. ഉപയോഗ ശേഷം മാസ്ക് വൃത്തിയാക്കിയില്ലെങ്കിലും വെെറസ് പടരാം. വെെറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫേസ് മാസ്കുകൾ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ.' Indiana Center for Regenerative Medicine and Engineering' ലാണ് ഇത്തരത്തിലൊരു ശ്രമം നടക്കുന്നത്.


അണുബാധ തടയാന്‍ ഉപകരിക്കുന്ന 'electroceutical bandages' സാങ്കേതിക വിദ്യ തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്. മാസ്കിന്റെ പ്രതലത്തിലൂടെ ഒരു ഇലക്ട്രിക് കറന്റ്‌ കടത്തി വിട്ടാണ് വൈറസിനെ ഉന്മൂലനം ചെയ്യുന്നത്. ഇത് വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed