സ്ഫടികം മുൻപ് കണ്ടതിനേക്കാൾ മനോഹരമെന്ന് ശശീന്ദ്രൻ; പുതിയ ട്രെൻഡാകുമെന്ന് മുകേഷ്; ജനപ്രതിനിധികൾക്കായി പ്രത്യേക സ്‌ക്രീനിംഗ് ഒരുക്കി അണിയറപ്രവർത്തകർ


ഫോർ കെ മികവിൽ റീറിലീസിനൊരുങ്ങുന്ന സ്ഫടികം സിനിമ കാണാൻ തീയറ്ററിലെത്തി മന്ത്രിമാരും ജനപ്രതിനിധികളും. തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയറ്ററിലാണ് നിയമസഭാംഗങ്ങൾക്കായി പ്രത്യേക പ്രദർശനമൊരുക്കിയത്. 28 വർഷത്തെ ഇടവേളക്ക് ശേഷം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോഹൻലാൽ ചിത്രം സ്ഫടികം വീണ്ടും തിരശ്ശീലയിലെത്തുന്നത്. 

ആടുതോമയും ചാക്കോ മാഷുമെല്ലാം പഴയതുതന്നെ, കാഴ്ചയിലും കേൾവിയിലുമാണ് മാറ്റം. വർഷങ്ങൾക്ക് മുൻപ് ആരാധകരെ ആവേശം കൊള്ളിച്ച മോഹൻലാൽ ചിത്രം സ്ഫടികം 4കെ മികവിലാണ് റീ മാസ്റ്റർ ചെയ്ത് തീയറ്ററുകളിലെത്തുന്നത്. കാലികപ്രസക്തമായ ചിത്രത്തിൻറെ പ്രമേയമാണ് ഈ ശ്രമത്തിലേക്ക് നയിച്ചതെന്ന് അണിയറ പ്രവർത്തകർ.

ദൃശ്യാവിഷ്‌കാരത്തിലെ പുതുമയും സാങ്കേതിക മികവും ഗംഭീരമെന്നാണ് പ്രത്യേക പ്രദർശനം കണ്ടിറങ്ങിയ നിയമസഭാംഗങ്ങളുടെ പ്രതികരണം. വ്യാഴാഴ്ച മുതലാണ് സ്ഫടികം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ വീണ്ടുമെത്തുന്നത്.

 

article-image

a

You might also like

  • Straight Forward

Most Viewed