സാമൂഹ്യ പ്രവർത്തകൻ അബൂബക്കർ ഇരിങ്ങണ്ണൂരിന് ഗഫൂൾ സ്വലാത്ത് മജ്‌ലിസിന്റെ യാത്രയയപ്പ്


പ്രദീപ് പുറവങ്കര


മനാമ: ബഹ്‌റൈൻ പ്രവാസ ലോകത്തെ സാമൂഹ്യ ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞുനിന്ന അബൂബക്കർ ഇരിങ്ങണ്ണൂരിന് ഗഫൂൾ സ്വലാത്ത് മജ്‌ലിസ് യാത്രയയപ്പ് നൽകി ആദരിച്ചു. സൽമാനിയയിൽ നടന്ന മാസാദ്യ ഖുതുബിയത്തിനോട് അനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

1987-ൽ ഗൾഫ് പ്രവാസത്തിൽ എത്തിയ അബൂബക്കർ ഇരിങ്ങണ്ണൂർ, അദ്ലിയ സി.ഐ.ഡി. ഓഫീസിലെ ജോലിയെ സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഉപകാരപ്രദമാകുന്ന സേവനപ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു. മജ്‌ലിസ് ചെയർമാൻ സയ്യിദ് പൂക്കോയ തങ്ങൾ ബാഫഖി, സയ്യിദ് ഷംഷാദ് തങ്ങൾ ബാഫഖി, സിദ്ദീഖ് മുസ്‌ലിയാർ തഴവ, ഉമർ ആലുവ, അബ്ദു ഷുക്കൂർ കണ്ണൂർ, അഫ്നാസ്, മിർഷാദ്, മൊയ്തീൻ പേരാമ്പ്ര, അസ്‌കർ, ഷാഹിദ്, വാഹിദ്, സുധീർ, നസീർ, റഷീദ് പതിയാരക്കര, സത്താർ, ഷെരീഫ്, അബ്ദുസ്സലാം, അഷ്റഫ് മർജാൻ, മൊയ്‌ദു, റഫീഖ് കണ്ണൂർ, ലത്തീഫ് ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ യാത്രയപ്പ് ചടങ്ങിൽ പങ്കെടുത്തു.

article-image

fgfdrsfdfsdsf

You might also like

  • Straight Forward

Most Viewed