കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിംഗ് 'മഹർജാൻ 2K25' ആശയ ഗീതം പുറത്തിറക്കി
പ്രദീപ് പുറവങ്കര
മനാമ: കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കലോത്സവം 'മഹർജാൻ 2K25' നോടനുബന്ധിച്ചുള്ള ആശയ ഗീതം പ്രകാശനം ചെയ്തു. 'ഒന്നായ ഹൃദയങ്ങൾ ഒരായിരം സൃഷ്ടികൾ' എന്ന ശീർഷകത്തിൽ പുറത്തിറക്കിയ ഈ ഗാനം, പ്രവാസികൾക്കിടയിൽ ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമാണ് വിളംബരം ചെയ്യുന്നത്.
ഗാനം പ്രമുഖ നേതാക്കൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പുറത്തിറക്കിയത്. ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, മുൻകാല എംഎസ്എഫ് നേതാക്കളായ പി.എം. സാദിഖലി, സി.കെ. സുബൈർ, എം.എ. സമദ്, ടി.പി. അഷ്‌റഫലി, പി.ജി. മുഹമ്മദ്, മിസ്അബ് കീഴരിയൂർ, എം.പി. നവാസ് വയനാട്, പി.കെ. നവാസ്, സി.കെ. നജാഫ് എന്നിവരാണ് ഗാനം പ്രകാശനം ചെയ്ത പ്രമുഖരിൽ ചിലർ.
ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയാണ് കെഎംസിസി സ്റ്റുഡന്റ്സ് വിങ്ങിന് വേണ്ടി ആശയ ഗീതം നിർമ്മിച്ചത്.
കെഎംസിസി ബഹ്‌റൈൻ ഹാളിൽ നടന്ന ലൈവ് ചടങ്ങുകൾ സംസ്ഥാന വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റ് അസിസ് റിഫ, സെക്രട്ടറി അഷ്‌റഫ് കാട്ടിൽപീടിക, സ്റ്റുഡന്റ്‌സ് വിംഗ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി, കൺവീനർ ശറഫുദ്ധീൻ മാരായമംഗലം, വൈസ് ചെയർമാന്മാരായ മുനീർ ഒഞ്ചിയം, ശിഹാബ് പൊന്നാനി, ജോയിന്റ് കൺവീനർ വി.കെ. റിയാസ്, വിവിധ ജില്ലാ, ഏരിയ, മണ്ഡലം നേതാക്കൾ, സ്റ്റുഡന്റ്സ് വിംഗ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
sdadsassa
