നടൻ ദിലീപിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് കൈതപ്രം ദാമോദരൻ നന്പൂതിരി


തിളക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് പാട്ടെഴുതാൻ പോയപ്പോൾ നടൻ ദിലീപിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽ‍കിയ അഭിമുഖത്തിലാണ് കൈതപ്രം തുറന്നടിച്ചത്. താൻ എഴുതിയ ഒരു പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നും പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടെയെന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്നും അത് ഒരിക്കലും തനിക്ക് മറക്കാനാവില്ലെന്നുമാണ് കൈതപ്രം വ്യക്തമാക്കുന്നത്. 

ദിലീപിന്‍റെ തുടക്കംകാലം മുതലുള്ള സിനിമകൾ‍ക്ക് ഗാനമെഴുതിയ വ്യക്തിയാണ് താങ്കൾ‍. സല്ലാപം മുതൽ‍ ദിലീപിന് വലിയ മൈലേജുണ്ടാക്കിക്കൊടുക്കാൻ താങ്കളുടെ ഗാനങ്ങൾ‍ക്ക് സാധിച്ചിട്ടുണ്ട്. തിളക്കത്തിലെ നീയൊരു പുഴയായ് തഴുകുമ്പോൾ‍ എന്ന ഗാനമുൾ‍പ്പെടെ ജയചന്ദ്രനും ഒരു തിരിച്ചുവരവ് നൽ‍കിയ ഗാനമായിരുന്നല്ലോ എന്ന ചോദ്യത്തിന് അതൊന്നും നിർ‍ഭാഗ്യവശാൽ‍ ദിലീപിന് മാത്രം അറിയില്ല എന്നായിരുന്നു കൈതപ്രത്തിന്‍റെ മറുപടി.

“ദിലീപ് എന്നെ ഒരു പാട്ടിൽ‍ നിന്ന് മാറ്റിയിട്ടുണ്ട്. അതെനിക്ക് മറക്കാൻ പറ്റില്ല. ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടിൽ‍ നിന്നാണ് അത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാൻ നിൽ‍ക്കുമ്പോൾ‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ ഹരിയെ കൊണ്ട് എഴുതിച്ചു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് പുള്ളിക്ക്. എങ്ങനെയുണ്ട്. അതാണ് അയാളുടെ ഗുരുത്വക്കേട്. അത് മാറട്ടെയെന്ന് ഞാൻ പ്രാർ‍ത്ഥിക്കുന്നു. ദിലീപ് ഇപ്പോഴും ഈപുഴയും കടന്ന് എന്ന ചിത്രത്തിലെ പാട്ടിലാണ്. അത് നല്ല പാട്ടുകളാണ്. പക്ഷേ ബാക്കിയുള്ളതൊക്കെ അയാൾ‍ മറന്നു. ഇഷ്ടംപോലുള്ള അയാൾ‍ അഭിനയിച്ച എത്രയോ പടങ്ങൾ‍ക്ക് വേണ്ടി ഞാൻ പാട്ടെഴുതിയിട്ടുണ്ട്. എല്ലാ പടങ്ങളും അയാൾ‍ മറന്നിട്ട് എന്നെ മാറ്റി. എനിക്ക് അതൊന്നും ഒരു കുഴപ്പവുമല്ല. ഞാൻ 460 പടങ്ങൾ‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാൾ‍ എന്നെ ഒരു പടത്തിൽ‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഢിത്തങ്ങൾ‍. അത് വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേർ‍ക്ക് അറിയില്ല എഴുത്തിന് പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വർ‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോൾ‍ ഇപ്പോൾ‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നത്. അതിനെയൊക്കെ തള്ളി പറഞ്ഞാൽ‍ വലിയ പാപമുണ്ടാകും. അതൊന്നും ഇവർ‍ക്ക് മനസിലാവില്ല’’−  കൈതപ്രം പറഞ്ഞു. “എന്‍റെ ഇടത്തേ കയ്യേ തളർ‍ന്നിട്ടുള്ളൂ. വലത്തേ കയ്യിന് ഒരു കുഴപ്പവുമില്ല. ഓർ‍മക്കു കുറവില്ല, പ്രതിഭക്കും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നെ ആവശ്യമുള്ളവർ‍ എന്നെ വിളിക്കട്ടെ.. ഞാനെഴുതാൻ തയ്യാറാണ്. എനിക്കങ്ങനെ അത്യാർ‍ത്തിയൊന്നുമില്ല, ഞാൻ ചെയ്യാനുള്ളത് ചെയ്തിട്ടുണ്ട്.” കൈതപ്രം പറഞ്ഞു.  

article-image

gku

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed