ഇന്ദുലേഖ എന്ന ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച നടൻ രാജ്‌മോഹൻ അന്തരിച്ചു

ഇന്ദുലേഖ എന്ന ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച നടൻ രാജ്‌മോഹൻ(88) അന്തരിച്ചു. തിരുവന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ലാത്തതിനാൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒ. ചന്തുമോനോന്‍റെ ഇന്ദുലേഖ എന്ന നോവൽ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രത്തിലെ നായകനായിരുന്നു രാജ്‌മോഹൻ. 1967−ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് കലാനിലയം കൃഷ്ണൻ നായരായിരുന്നു. അദ്ദേഹത്തിന്‍റെ മരുമകനായിരുന്നു രാജ്‌മോഹൻ.
വിവാഹബന്ധം ഉപേഷിച്ചതിന് ശേഷം സിനിമയിൽ നിന്നും പൂർണമായി ഒഴിവായി. പിന്നീടുള്ള കാലം പുലയനാർകോട്ടയിലുള്ള അനാഥലയത്തിലായിരുന്നു ജീവിച്ചത്. ജൂലൈ ആദ്യവാരം ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജ്‌മോഹൻ ഞായറാഴ്ചയാണ് അന്തരിച്ചത്.