മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണം; മരട് ഗ്രാമപഞ്ചായത്തും സർക്കാരുമാണ് ഉത്തരവാദികളെന്ന്

മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമ്മാണത്തിന് ഉത്തരവാദികൾ ബിൽഡർമാരല്ലെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍റെ റിപ്പോർട്ട്. മരട് ഗ്രാമപഞ്ചായത്തും സർക്കാരുമാണ് ഉത്തരവാദികളെന്നും റിപ്പോർട്ടിൽ പറയുന്നു. മരട് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരുമാണ് നിർമ്മാണത്തിന് അനുമതി നൽകിയത്. ഇവരാണ് അനധികൃത നിർമ്മാണത്തിന് ഉത്തരവാദികളെന്നാണ് റിപ്പോർട്ട്.
സുപ്രീംകോടതി നിയോഗിച്ച ഏകാംഗകമ്മീഷനാണ് റിപ്പോർട്ട് തയാറാക്കിയത്. ജസ്റ്റിസ് തോട്ടത്തിൽ പി.രാധാകൃഷ്ണനെയാണ് റിപ്പോർട്ട് തയാറാക്കാൻ കോടതി നിയോഗിച്ചത്.