ബോളിവുഡ് നടൻ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു


ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് സുബ്രഹ്മണ്യം അന്തരിച്ചു. മുംബൈയിൽവച്ചായിരുന്നു മരണം. മരണകാരണം വ്യക്തമല്ല. ചലച്ചിത്ര നിർമാതാവ് അശോക് പണ്ഡിറ്റാണ് മരണവാർത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. മകൻ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് സുബ്രഹ്മണ്യത്തിന്‍റെ മരണവാർത്ത എത്തുന്നത്. 15കാരനായ മകൻ ജഹാൻ ബ്രെയിൻ ട്യൂമർ ബാധിച്ചാണ് മരിച്ചത്. 1989ൽ വിധു വിനോദ് ചോപ്രയുടെ ∀പരിന്ദ∍ക്ക് തിരക്കഥയൊരുക്കിയാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്. 

2014ൽ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രം 2−സ്റ്റേറ്റ്സ്‍ലൂടെയാണ് പ്രശസ്തനായത്. പരിന്ദയുടെ തിരക്കഥക്കും ഹസാറോൻ ഖ്വാഹിഷേൻ ഐസിയുടെ കഥക്കും ഫിലിംഫെയർ അവാർഡും ലഭിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed