താൻ പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് സുധാകരനല്ല, സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് കെവി തോമസ്

കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരേ വിമർശനവുമായി കെ.വി തോമസ് വീണ്ടും രംഗത്ത്. താൻ പാർട്ടിയിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് സുധാകരനല്ല. സോണിയ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ട്. സുധാകരനെന്ന വ്യക്തിയല്ല കോൺഗ്രസെന്ന് ആദ്യം അദ്ദേഹം മനസിലാക്കണമെന്നും തോമസ് പറഞ്ഞു.
ഓട് പൊളിച്ച് പാർട്ടിയിൽ വന്നവനല്ല. പാർട്ടിയുടെ നടപടി ക്രമങ്ങൾ അറിയാത്തവരാണ് തന്നെ പുറത്താക്കാൻ നടക്കുന്നത്. തന്നെ പുറത്താക്കുക എന്ന അജണ്ട മാത്രമാണ് ഇവർക്കൊക്കെ. നടപടി എന്തായാലും കോൺഗ്രസിൽ തുടരും. കോൺഗ്രസ് എൽഡിഎഫിൽ ചേർന്നാൽ മാത്രം താൻ എൽഡിഎഫിൽ പോകുമെന്നും തോമസ് പറഞ്ഞു.