ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് മുകേഷ് ഖന്ന തന്നെ നായക വേഷം ചെയ്യും
ഇന്ത്യൻ മിനി സ്‌ക്രീനിലെ ഏറ്റവും ജനകീയ സൂപ്പർ ഹീറോയായിരുന്ന ശക്തിമാന്‍ ബിഗ് സ്‌ക്രീനിലെത്തുന്നു. ഡി.ഡി വൺ ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാൻ കാണാൻ കുട്ടികൾ കൂട്ടത്തോടെ കാത്തിരുന്ന കാലമുണ്ടായിരുന്നു. മുകേഷ് ഖന്ന ശക്തിമാനായി വേഷമിട്ട സൂപ്പർ ഹീറോ കഥാപാത്രത്തിന് ഇന്ത്യയിൽ മുഴുവൻ വൻ സ്വീകര്യതയാണ് ലഭിച്ചത്.
സംപ്രേഷണം നിർത്തി കൊല്ലങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ശക്തിമാന് ആരാധകർ ഏറെയാണ്. സോണി പിക്‌ച്ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയിരുന്ന നടൻ മുകേഷ് ഖന്നയാണ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ശക്തിമാൻ തിരിച്ചുവരുന്നുവെന്ന വിവരം പുറത്തുവിട്ടത്. ശക്തിമാൻ തിരിച്ചുവരുന്ന വിവരം ലോകത്തെ അറിയിക്കാറായെന്ന് മുകേഷ് ഖന്ന ട്വിറ്ററിൽ കുറിച്ചു. താൻ തന്നെയായിരിക്കും ശക്തിമാനായി സ്‌ക്രീനിലെത്തുകയെന്നും അദ്ദേഹം വെളിപ്പെടുത്തി. 62 വയസുകാരനായ താരത്തിന്റെ ശക്തിമാനായുളള തിരച്ചുവരവിൽ എന്തൊക്കെ അത്ഭുതങ്ങളാണ് ഉണ്ടാവുന്നതെന്ന് കാത്തിരുന്ന് കാണണം.
ചിത്രത്തിന്റ റിലീസ് ഒ.ടി.ടിയിലോ ടെലിവിഷനിലോ ആയിരിക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. സീരീസിലെ ആദ്യചിത്രത്തിന്റെ നിർമ്മാണം 2021ൽ ആരംഭിക്കും. ചിത്രത്തിന്റ കൂടുതൽ വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടുമെന്നും മുകേഷ് ഖന്ന അറിയിച്ചു. 1997 മുതൽ 2005വരെയുള്ള കാലഘട്ടത്തിലാണ് ശക്തിമാൻ സംപ്രേഷണം ചെയ്തിരുന്നത്.


