പ്രണയത്തിദിനത്തിൽ വിവാഹിതരാകാൻ ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമയും മനുവും


പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഈ വർഷത്തെ പ്രണയദിനത്തിൽ വിവാഹിതാരാകൻ ഒരുങ്ങുകയാണ് ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമ എസ് പ്രഭയും മനു കാർത്തികയും. വീട്ടുക്കാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടക്കുന്നത്. സാമൂഹിക സുരുക്ഷ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രൊജക്ട് കോഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ. ടെക്നോപാർക്കിൽ സീനിയർ എച്ച് ആർ എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു.

പത്ത് വർഷം മുമ്പേ തമ്മിലുള്ള ഇഷ്ടം തുറന്ന് പറഞ്ഞ ഇവർ സ്ഥിരജോലി നേടി ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മതി വിവാഹം എന്ന തീരുമാനത്തിലായിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനാണ് ഇവരുടെ ഇപ്പോഴത്തെ തീരുമാനം. ഇതിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. 

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed