മോഹൻലാൽ‍ ചിത്രം ബറോസിന്റെ ചിത്രീകരണത്തിനു തുടക്കമായി


കൊച്ചി: മോഹൻലാൽ‍ സംവിധായകനാകുന്ന ത്രിഡി ചിത്രം ബറോസിന്റെ ചിത്രീകരണത്തിനു തുടക്കമായി. ചിത്രത്തിന്റെ പൂജ കാക്കനാട് നവോദയ സ്റ്റുഡിയോയിൽ‍ വെച്ച് നടന്നു. പ്രിയദർ‍ശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ‍, ലാൽ‍, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ് ഉൾ‍പ്പടെ സിനിമാരംഗത്തെ നിരവധി പ്രമുഖർ‍ ചടങ്ങിൽ‍ പങ്കെടുത്തു.

സംവിധാനം എന്ന വിസ്മയത്തിലേക്കു കടക്കുന്നതിനു മുന്പായി തന്നെ ചേർ‍ത്തുപിടിച്ച ആരാധകരുടെ അനുഗ്രഹം തേടി മോഹൻലാൽ‍ സോഷ്യൽ‍ മീഡിയയിൽ‍ എത്തിയിരുന്നു. കഴിഞ്ഞ വർ‍ഷം അവസാനം ബറോസ് തുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും കോവിഡ് കാരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ‍ ചിത്രത്തിന്റെ പ്രീ−പ്രൊഡക്ഷൻ ജോലികൾ‍ നവോദയ സ്റ്റുഡിയോയിൽ‍ പുരോഗമിക്കുന്നുണ്ടായിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ടീമിനൊപ്പം പൃഥ്വിരാജും നവോദയയിൽ‍ എത്തിച്ചേർ‍ന്നിരുന്നു. ചിത്രത്തിൽ‍ പൃഥ്വിരാജ് സുകുമാരൻ‍, പ്രതാപ് പോത്തൻ എന്നിവർ‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്.

പോർ‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർ‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർ‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ‍ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed