ദൃശ്യം 2 ടീസർ ആമസോൺ‍ പ്രൈമിൽ‍


കൊച്ചി: ആരാധകർ‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ ടീസർ‍ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ നോട്ടങ്ങൾ‍ മാത്രമായിട്ടാണ് ടീസർ‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ അവസാന ഡയലോഗിൽ‍ നിന്നാണ് ടീസർ‍ തുടങ്ങുന്നത്. പിന്നീട് പ്രധാന കഥാപാത്രങ്ങളെ കാണിക്കുന്നു. മോഹന്‍ലാൽ‍, മീന, എസ്‌തേർ‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ് ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ചില രഹസ്യങ്ങൾ‍ ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ടീസറിൽ‍ പറയുന്നു.

ആമസോൺ പ്രൈമിന്റെ ഔദ്യോഗിക പേജിലും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും രാത്രി 12 മണിക്ക് പുതുവർ‍ഷ സമ്മാനമായാണ് ട്രെയ്‌ലർ‍ എത്തിയത്. ജോർ‍ജുകുട്ടിയും കുടുംബവും ഉടൻ ആമസോൺ‍ പ്രൈമിലെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ‍ ടീസർ‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. 2013ലാണ് മോഹന്‍ലാൽ‍ നായകനായി ജീത്തു ജോസഫ് സംവിധാനത്തിൽ‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ‍ തീയേറ്ററുകളിൽ‍ പ്രദർ‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed