തവസിക്ക് സഹായവുമായി വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും
ചെന്നൈ: കാന്‍സര്‍ രോഗം കലശലായതിനെ തുടര്‍ന്ന് സഹായം തേടിയ തമിഴ് നടന്‍ തവസിക്ക് സഹായവുമായി നടന്‍മാരായ വിജയ് സേതുപതിയും ശിവകാര്‍ത്തികേയനും. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ വജയ് സേതുപതി നല്‍കി. വിജയ് സേതുപതിക്ക് വേണ്ടി നടന്‍ സൗന്ദര്യ രാജ ഒരു ലക്ഷത്തിന്റെ ചെക്കും 10000 രൂപയും തവസിക്ക് കൈമാറി.
നടന്‍ ശിവകാര്‍ത്തികേയന്‍ അടിയന്തിര സഹായമായി 25000 രൂപ നല്‍കി. തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കുമെന്നും ശിവകാര്‍ത്തികേയന്‍ വ്യക്തമാക്കി. തവസിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് ഡിഎംകെ എംഎല്‍എ ശരണനും അറിയിച്ചു.
ചെന്നൈയില്‍ ചികിത്സയിലാണ് ഇപ്പോള്‍ തവസി. രജനീകാന്ത് നായകനായി എത്തിയ കിഴക്ക് ചീമയില്‍ അഭിനയ ജീവിതം ആരംഭിച്ച തവസിയുടെ അവസാന ചിത്രം അണ്ണാത്തെ ആയിരുന്നു.

