സൗബിൻ ചിത്രം 'ജിന്നിന്റെ' റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു




ചെന്നൈ: സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത 'ജിന്നിന്റെ' റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്ട്രൈറ്റ് ലൈൻ സിനിമാസിനെതിരെ കാർത്തിയുടെ ‘കൈദി’ എന്ന സിനിമയുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ കേസിനെ തുടർന്നാണ് റിലീസ് സ്റ്റേചെയ്തത്. 'കൈദി'യുടെ കേരളത്തിലെ വിതരണക്കാർ സ്ട്രൈറ്റ് ലൈൻ സിനിമാസായിരുന്നു. കൈദിയുടെ ലാഭവിഹിതം (ഓവർ ഫ്ളോ) പലതവണ ആവശ്യപ്പെട്ടെങ്കിലും കരാർ പ്രകാരം നൽകാത്തതിനെ തുടർന്നാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്നാണ് ഡ്രീം വാരിയർ പിക്ചേഴ്സ് വക്താക്കൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed