ബോളിവുഡ് നടൻ ആസിഫ് ബസ്റ തൂങ്ങിമരിച്ച നിലയില്‍


ന്യൂഡൽഹി: ബോളിവുഡ് നടൻ ആസിഫ് ബസ്റയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഹിമാചൽ പ്രദേശിലെ ധർമശാലയിൽ തൻ്റെ വീട്ടിലാണ് നടനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. താരം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷമായി ആസിഫ് വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തോടൊപ്പം ഒരു വിദേശി കാമുകി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. പാതാൾ ലോക് എന്ന ആമസോൺ പ്രൈം വെബ് സീരീസിലൂടെ പ്രശതനായ നടനാണ് ആസിഫ് ബസ്റ. ജബ് വീ മെറ്റ്, കൈ പോ ചെ തുടങ്ങി ഒരുപിടി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും ആസിഫിനെ പരിചയമുണ്ട്. ആസിഫിൻ്റെ മരണത്തിൽ നിരവധി ചലച്ചിത്ര പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed