അക്ഷയ്കുമാറും രാജീവ് രവിയും ഒന്നിക്കുന്നു


അക്ഷയ് കുമാറിന്റെ ബെൽ ബോട്ടം എന്ന ചിത്രത്തിന് രാജീവ് രവി ക്യാമറ ചലിപ്പിക്കും. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനിൽ ആരംഭിച്ചു. രഞ്ജിത് എം തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബെൽബോട്ടം എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കാണ്. ബോളിവുഡിൽ ‘ഗാംഗ്സ് ഓഫ് വാസീപൂർ’, ‘ദേവ് ഡി’, ‘ഉദ്ദ പഞ്ചാബ്’ തുടങ്ങിയചിത്രങ്ങളുടേയും ഛായഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രാജീവ് രവി തന്നെയാണ്. 

അക്ഷയ് കുമാറിനൊപ്പം ഹുമ ഖുറേഷി, വാണി കപൂർ, ലാറ ദത്ത തുടങ്ങി വലിയൊരു താര നിര തന്നെ ‘ബെൽ ബോട്ടത്തിൽ’ ഉണ്ട്. രാജ്യവ്യാപകമായി ലോക്ക്ഡൗണിനുശേഷം ഒരു വിദേശരാജ്യത്ത് ഷൂട്ട് ചെയ്യുന്ന ബോളിവുഡിന്റെ ആദ്യ ചിത്രമായിരിക്കും ബെൽബോട്ടം. വാഷു ഭഗ്നാനി, ജാക്കി ഭഗ്‌നാനി, ദീപികാ ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed