വെബ് സീ­രീസ് സി­നി­മയാ­ക്കാ­നൊ­രു­ങ്ങി­ അൻ‍­വർ‍ റഷീ­ദ്


നിലവിൽ‍ ഏറ്റവും ചർ‍ച്ചയായ വെബ് സീരിസ് ഒതളങ്ങ തുരുത്ത് സിനിമയാക്കാനൊരുങ്ങി സംവിധായകൻ അൻവർ റഷീദ്. അംബൂജിയാണ് വെബ് സീരീസിന്‍റെ സംവിധായകൻ‍. ഇദ്ദേഹം തന്നെയാണ് ഒതളങ്ങ തുരുത്ത് സിനിമയാക്കുന്ന കാര്യം അറിയിച്ചത്. 

കൊല്ലം ആയിരം തെങ്ങിലെ തുരുത്തിന്റെ സൗന്ദര്യവും പച്ചപ്പും വെബ്സീരീസിലുടനീളം കാണാം. കിരൺ നൂപിറ്റലാണ് ഈ മനോഹര ദൃശൃങ്ങളെ കാമറയിൽ‍ പകർ‍ത്തുന്നത്. മിഥുൻ മാനുവൽ‍ തോമസ്, അനുരാജ് മനോഹർ‍ തുടങ്ങിയവരും അഭിനന്ദനങ്ങളുമായി എത്തിയിരുന്നെന്നും അംബൂജി പറഞ്ഞു. ഇതുവരെ ആറ് എപ്പിസോഡ് ആണ് ഒതളങ്ങ തുരുത്തിൽ‍ വന്നിട്ടുള്ളത്. കഴിഞ്ഞ വർ‍ഷം ആഗസ്റ്റിലാണ് ആദ്യ എപ്പിസോഡ് ആയ ഒതളങ്ങ പ്രേമം വരുന്നത്. കൊല്ലം കരുനാഗപ്പിള്ളിക്കാരനായ അംബുജി തന്നെയാണ് ഒതളങ്ങയുടെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed