ബോളിവുഡ് നിര്‍മ്മാതാവ് വിധു വിനോദ് ചോപ്ര തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗത്


ബോളിവുഡ് നിര്‍മ്മാതാവ് വിധു വിനോദ് ചോപ്രയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. വിധു വിനോദ് ചോപ്ര തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് ചേതന്‍ ഭഗത് ട്വീറ്റ് ചെയ്തു. ചേതന്‍ ഭഗത്തിന്റെ ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന നോവല്‍ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ‘ത്രീ ഇഡിയറ്റ്‌സ്’ ഒരുക്കിയതിനെതിരെയാണ് ചേതന്‍ ഭഗത്തിന്റെ ആരോപണം. ത്രീ ഇഡിയറ്റ്‌സിന്റെ റിലീസ് സമയത്ത് കഥയുടെ കടപ്പാട് നൽകുന്ന കാര്യത്തിൽ ചേതൻ ഭഗത്തിനോട് കടുത്ത അവഗണനയാണ് നിർമാതാവായ വിധു വിനോദ് കാണിച്ചതെന്ന് എഴുത്തുകാരൻ പറയുന്നു. സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്യുന്നതിനിടെയാണ് വിധു വിനോദ് ചോപ്രയുടെ ഭാര്യ അനുപമ ചോപ്രയ്ക്ക് ചേതൻ ഭഗത്ത് മറുപടി നൽകുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ ‘ദിൽ ബേചാര’ പുറത്തിറങ്ങുന്നത് ഈ ആഴ്ചയാണ്. ചിത്രത്തെ കുറിച്ച് ചവറ് എഴുതുരുതെന്നും, നേരായും വിവേകത്തോടെയും എഴുതണമെന്ന് നിരൂപകരോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ചേതൻ ഭഗത്തിന്റെ ട്വീറ്റാണ് വാക്‌പോരിന് തുടക്കം കുറിച്ചത്. ഇതിന് മറുപടിയായി വിധു വിനോദ് ചോപ്രയുടെ ഭാര്യ അനുപമ ചോപ്ര രംഗത്തെത്തി. ‘ഇനിയും നിങ്ങൾക്ക് താഴാൻ സാധിക്കില്ലെന്ന് ഓരോ തവണ കരുതുമ്പോഴും നിങ്ങൾ താഴ്ന്നുകൊണ്ടിരിക്കുന്നു’-ഇതായിരുന്നു അനുപമ ചോപ്രയുടെ ട്വീറ്റ്.

ഇതിന് മറുപടിയായി ചേതൻ ഭഗത്ത് പറഞ്ഞതിങ്ങനെ ‘മാഡം, നിങ്ങളുടെ ഭർത്താവ് പരസ്യമായി എന്നെ അപമാനിച്ചപ്പോഴും, മികച്ച കഥയ്ക്കുള്ള എല്ലാ പുരസ്‌കാരങ്ങളും ഏറ്റു വാങ്ങിയപ്പോഴും, എന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് എന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചപ്പോഴും നിങ്ങൾ നോക്കി നിന്നു.’ 2009 ൽ തന്നെ ഏറെ വിവാദങ്ങൾക്ക് വഴിവച്ച ചിത്രമായിരുന്നു ത്രീ ഇഡിയറ്റ്‌സ്. ചിത്രം തുടങ്ങുന്നിടത്ത് ‘ചേതൻ ബഗത്തിന്റെ കഥയെ ആസ്പദമാക്കി ചിത്രീകരിച്ചത്’ എന്ന് എഴുതി കാണിക്കുന്നതിന് പകരം ചിത്രം അവസാനിക്കുമ്പോഴാണ് ഇത് എഴുതിയിരിക്കുന്നത്. ഒപ്പം പടം തുടങ്ങുമ്പോൾ സ്‌റ്റോറി ക്രെഡിറ്റ് നൽകിയിരിക്കുന്നത് ഹിരണിക്കും അഭിജിത്ത് ജോഷിക്കുമാണ്. ത്ര ഇഡിയറ്റ്‌സിന് മികച്ച കഥയ്ക്കുള്ള ഐഫ, ഫിലിംഫെയർ പുരസ്‌കാരങ്ങൾ ലഭിച്ചപ്പോൾ അവ ഏറ്റുവാങ്ങിയതും ഇരുവരും ചേർന്നാണ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed