തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജാപാളയം എംഎൽഎ തങ്കപാണ്ധ്യനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിമാർ ഉൾപ്പടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച എംഎൽഎമാരുടെ എണ്ണം 17 ആയി. രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഏറ്റവും ഒടുവിൽ ലഭ്യമായ വിവരമനുസരിച്ച് 175678 പേർക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 4985 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.


