സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു


നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവിതം സിനിമയാകുന്നു. ‘സൂയിസൈഡ് ഓര്‍ മര്‍ഡര്‍’ എന്ന് പേരിട്ട ചിത്രം ഷമിക് മൗലിക് സംവിധാനം ചെയ്യും. ചിത്രത്തില്‍ സുശാന്തിനോട് ഏറെ രൂപസാദൃശ്യമുള്ള സച്ചിന്‍ തിവാരിയാണ് നായകനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.

ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് സച്ചിന്‍ തിവാരി. വിജയ് ശേഖര്‍ ഗുപ്തയുടെ പ്രൊഡക്ഷനിലാണ് സിനിമ ഒരുങ്ങുന്നത്. ”ചെറിയ പട്ടണത്തിലെ ഒരു പയ്യന്‍ സിനിമാമേഖലയില്‍ തിളങ്ങുന്ന താരമായി. ഇത് അദ്ദേഹത്തിന്റെ യാത്രയാണ്” എന്നാണ് സച്ചിന്റെ ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് വിജയ് ശേഖര്‍ കുറിച്ചത്. ജൂണ്‍ 14-ന് ആണ് സുശാന്ത് സിംഗ് രജ്പുത്ത് ബാന്ദ്രയിലെ വസതിയില്‍ ആത്മഹത്യ ചെയ്യുന്നത്. ഇതോടെ ബോളിവുഡില്‍ വിവാദങ്ങളും ഉടലെടുത്തു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നത്. സ്വജനപക്ഷപാതത്തെ പിന്തുണയ്ക്കുന്ന പ്രമുഖര്‍ക്കെതിരെ വെളിപ്പെടുത്തലുമായി കങ്കണ റണൗട്ട് അടമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ സ്വജനപക്ഷപാതത്തിന്റെ വക്താവാണ് എന്നാണ് കങ്കണ പറയുന്നത്. സുശാന്തിന്റെ മരണത്തില്‍ അന്വേഷണം നടക്കുകയാണ്. കാമുകിയും നടിയുമായ റിയ കപൂറും സിബിഐ അന്വേഷണം ആവശ്യമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed