കര്‍ക്കിടക വാവ് ബലിയിട്ട് സംവിധായകന്‍ അലി അക്ബര്‍


കര്‍ക്കിടക വാവ് ബലിയിട്ട് സംവിധായകന്‍ അലി അക്ബര്‍. പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, എല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണ് എന്നാണ് ബലിയിടുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് അലി അക്ബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അലി അക്ബറിന്റെ കുറിപ്പ്:

ഇന്ന് പിതൃബലി, നാം പറയാന്‍ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം തന്നെ, അവര്‍ക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവല്‍ കൂടല്‍, പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, നാം കല്പ്പിച്ചു നല്കിയതാണെല്ലാം, ഞാന്‍ എന്നഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നില്‍ക്കുമ്പോള്‍ ഇന്നലെകളെ കുറിച്ചൊരു ഓര്‍മ്മ പുതുക്കലും നന്ദി പറയലും……

കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു… കുഴികളില്‍ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു… അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ…. നല്ലത് വരട്ടെ പൂര്‍വ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം. കര്‍മ്മത്തില്‍ സഹായിച്ച സാബു കൊയ്യേരിക്കും കുടുംബത്തിനും നന്ദി…

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed