മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു


മോഹന്‍ലാലിന്റെ മകന്‍ പ്രണവിന് പിന്നാലെ ഇപ്പോഴിതാ മകൾ വിസ്മയയും സിനിമാരംഗത്തേക്ക് ചുവട് വെയ്ക്കുകയാണെന്ന് റിപ്പോർട്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായി ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും സിനിമയിലേയ്ക്ക് എത്തുന്നത്.

അഭിനയമല്ല വിസ്മയയുടെ ആഗ്രഹം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സംവിധാന സഹായിയായി എത്തുമെന്നാണ് വിവരം. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed