മുംബൈ പോലീസ് ഫൗണ്ടേഷന് രണ്ട് കോടി രൂപ നൽകി അക്ഷയ് കുമാർ


മുംബൈ പോലീസിലെ ഹെഡ് കോൺസ്റ്റബിൾമാരുടെ പെട്ടെന്നുള്ള മരണത്തിന് പിന്നാലെ മുംബൈ പോലീസ് ഫൗണ്ടേഷന് 2 കോടി രൂപ നൽകി ബോളിവുഡ് നടൻ അക്ഷയ്കുമാർ.

മുംബൈ പോലീസ് ഹെഡ് കോൺസ്റ്റബിൾമാരായ ചന്ദ്രകാന്ത് പെന്ദുർകർ, സന്ദീപ് സർവ് എന്നിവരാണ് മരിച്ചത്. കോവിഡ് 19 മുംബൈയിൽ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കരുതലോടെ ജോലിയിൽ മുഴുകിയിരുന്നവരായിരുന്നു ഇവർ.

അടിയന്തിര ഘട്ടത്തിൽ ധനസഹായം നൽകിയതിന് മുംബൈ പോലീസ് അക്ഷയ്കുമാറിനോട് നന്ദി അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു. തന്റെ കടമയാണ് നിർവഹിച്ചതെന്ന് നടൻ മറുപടി നൽകി.

നേരത്തെ ബൃഹദ്മുംബൈ മുനിസിപ്പൽ കോർപ്പറേഷനു 3 കോടി രൂപ സംഭാവന നൽകിയിരുന്നു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ മാസ്കുകളും ടെസ്റ്റിംഗ് കിറ്റുകളും എത്തിക്കാനുള്ള പണമാണ് നടൻ നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed