തമിഴ് മിമിക്രി താരവും നടനുമായ മനോ വാഹനാപകടത്തില്‍ മരിച്ചു


തമിഴ് മിമിക്രി താരവും നടനുമായ മനോ (37) വാഹനാപകടത്തിൽ മരിച്ചു. ചെന്നൈ അവടിയിൽ വച്ചായിരുന്നു അപകടം. മനോയും ഭാര്യ ലിവിയയും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മീഡിയനിലിടിച്ചാണ് അപകടമുണ്ടായത്. മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലിവിയയെ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും ഏഴ് വയസ്സുള്ള പെൺകുഞ്ഞുണ്ട്.
പ്രമുഖ തമിഴ് ചാനലിൽ അവതാരകനായി കരിയർ തുടങ്ങിയ മനോ 2010ൽ റിലീസ് ചെയ്ത പുഴൽ എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed