ഇന്ത്യൻ ക്ലബ്ബ്  ടാലന്റ് ഫെസ്റ്റ് നവംബർ 2 മുതൽ 




 

മനാമ:ഇന്ത്യൻ ക്ലബ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  കുട്ടികളുടെ കലാമാമാങ്കമായ  ഐസിബി ടാലന്റ് ഫെസ്റ്റ് - 2019     നവംബർ 2മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . ബഹ്‌റൈനിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ കുട്ടികൾക്കും അവരുടെ സർഗാത്മക  കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച വേദി ഈ പരിപാടി വഴി വാഗ്ദാനം ചെയ്യുന്നു.
നവംബർ 2 ന് വൈകീട്ട് 7.30 ന് ഇന്ത്യൻ ക്ലബ് അങ്കണത്തിൽ വച്ചു  ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിലെ ആൺകുട്ടികളിൽ ഓവറോൾ ചാമ്പ്യൻ മാസ്റ്റർ അതുൽ കൃഷ്ണയും ഏഷ്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ പെൺകുട്ടികളുടെ ഓവറോൾ ചാമ്പ്യനുമായ ദ്രഷ്ടി ദിനകര ഷെട്ടിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നത് .2001 ഒക്ടോബർ 1 നും 2014 ഒക്ടോബർ 30 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് ഐസിബി ടാലന്റ് ഫെസ്റ്റ് - 2019 ൽ പങ്കെടുക്കാൻ അർഹതയുണ്ട്.
ടാലന്റ് ഫെസ്റ്റിനെ അഞ്ച് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. സാഹിത്യം, സംഗീതം, കല, കര കൗശലം, നൃത്തം എന്നിവയിൽ  വ്യക്തിഗതമായും ഗ്രൂപ്പടിസ്ഥാനത്തിലും  മത്സരങ്ങൾ നടത്തുന്നതായിരിക്കും. വ്യക്തിഗത പുരസ്ക്കാരങ്ങളും ആയിരക്കണക്കിന് ട്രോഫികളും ജേതാക്കളെ കാത്തിരിക്കുന്നു. പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകും.
36 ദിവസങ്ങളിലായി 5 ഗ്രൂപ്പുകളിലായി  കുട്ടികൾക്ക് വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങൾ ഉൾപ്പടെ 139 ഇവന്റുകൾ നടത്തും. 568 കുട്ടികൾ വ്യക്തിഗത വിഭാഗങ്ങളിലും, 720 കുട്ടികൾ ഗ്രൂപ്പ് അടിസ്ഥാനത്തിലുമായി മൊത്തം 1288 മത്സരാർത്ഥികൾ പങ്കെടുക്കുന്നു.
ജനറൽ കൺവീനർ . ജോസ് ഫ്രാൻസിസ് (മൊബൈൽ നമ്പർ 39697600), ജോയിന്റ് കൺവീനർമാർ  ബാലമുരുകൻ, ജോസഫ് ജോയ് എന്നിവരുടെ നേതുത്വത്തിലാണ് ഐസിബി ടാലന്റ് ഫെസ്റ്റ് - 2019 സംഘടിപ്പിച്ചിരിക്കുന്നത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed