മുൻ കാമുകൻ ദീപക് കലാലിനെതിരെ നടി രാഖി സാവന്തിന്റെ വധഭീഷണി


ന്യൂഡൽഹി: തന്റെ മുൻ കാമുകനെതിരെ വധഭീഷണി മുഴക്കി ബോളിവുഡ് വിവാദ നായിക രാഖി സാവന്ത്. രാഖി തന്റെ നാല് കോടി തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് മുൻ കാമുകൻ ദീപക് കലാൽ‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് നടി വധഭീഷണി മുഴക്കി രംഗത്ത് എത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 20ന് മുംബൈയിലെ മാരിയറ്റ് ഹോട്ടലിൽ‍ വെച്ച് താൻ രഹസ്യമായി വിവാഹം കഴിച്ച വാർ‍ത്ത രാഖി തുറന്ന് പറഞ്ഞിരുന്നു. ഇതോടെ മുൻ‍ കാമുകൻ ദീപക് കലാൽ‍ തന്നെ പറ്റിച്ച് കൈക്കലാക്കിയ നാല് കോടി രൂപ നാല് ദിവസത്തിനുള്ളിൽ‍ തരാൻ‍ വീഡിയോയിലൂടെ ആവശ്യപ്പെടുകയായിരുന്നു.

രാഖിയേയും ഭർ‍ത്താവ് റിതേഷിനേയും ദീപക് വീഡിയോയിൽ‍ അപമാനിച്ചിരുന്നു. തുടർ‍ന്നാണ് മറുപടിയുമായി രാഖി എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed