പ്രളയം: ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി റിഷേതും ജനീലിയയും
മുംബൈ: കേരളത്തിനൊപ്പം തന്നെ പ്രളയത്തെ അഭിമുഖീകരിക്കുന്ന മറ്റൊരു സംസ്ഥാനമാണ് മഹാരാഷ്ട്ര. പതിനായിരക്കണക്കണക്കിന് ആൾക്കാരാണ് ഇവിടെ പ്രളയ ദുരിതത്തിലായിരിക്കുന്നത്. ഇപ്പോഴിതാ ദുരിത ബാധിതർക്കായ് സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് താരദന്പതികളായ റിഷേതും ജനീലിയയും.
താരദന്പതികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി. ഇരുവരും ചേർന്ന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്ന ചിത്രം ട്വീറ്റ് ചെയ്താണ് ഇരുവർക്കമുള്ള അഭിനന്ദനവും നന്ദിയും മുഖ്യമന്ത്രി അറിയിച്ചത്.

