ഭർ‍ത്താവ് സിനിമയിൽ‍ അഭിനയിക്കുന്നത് ഇഷ്ടമല്ല; ബാഹുബലി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു


ഹൈദരാബാദ്: ടോളിവുഡ് നടൻ മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഭർ‍ത്താവ് അഭിനയിക്കുന്നതിലെ അതൃപ്തിയാണ് ഭാരതിയുടെ ആത്ഹത്യയ്ക്ക് പിന്നിലെന്നാണ് റിപ്പോർ‍ട്ട്.

സിനിമ− സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് മധു പ്രകാശ്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലും ചെറിയ വേഷത്തിൽ‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. എന്നാൽ‍ ഭർ‍ത്താവ് സിനിമയിൽ‍ അഭിനയിക്കുന്നതിൽ‍ ഭാരതിയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ‍ ഇരുവരും എപ്പോഴും തർ‍ക്കത്തിലേർ‍പ്പെടുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കിൽ‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ‍ ഹൈദരാബാദിലെ വീടിനുള്ളിലെ കിടപ്പുമുറിയിൽ‍ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed