ഒറ്റ ഷോട്ടിൽ മൂന്നര മിനിറ്റ് ഡയലോഗ്; സംപൂർ‍ണേഷ് ബാബുവിന് ലോക റെക്കോർ‍ഡ്?


ഹൈദരാബാദ്: കൊബ്ബാരി മട്ട എന്ന തെലുങ്ക് ചിത്രത്തിൽ ഒറ്റ ഷോട്ടിൽ സംപൂർ‍ണേഷിന്റെ മൂന്നര മിനുട്ടുള്ള  നെടുനീളൻ‍ ഡയലോഗ് ലോക റെക്കോർഡ് ആണെന്ന് അവകാശപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ലോകത്ത് ഒരു നടനും ഇതുപോലൊരു തീപ്പൊരി ഡയലോഗ് പറഞ്ഞിട്ടില്ലെന്നാണ് കൊബ്ബാരി മട്ടയുടെ അണിയറ പ്രവർ‍ത്തകരുടെ അവകാശവാദം. സിനിമയുടേതായി റിലീസ് ചെയ്ത ആറു മിനിട്ട് ട്രെയിലറിൽ‍ ഈ ഡയലോഗ് ഉൾ‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം ഏഴ് ലക്ഷത്തിനടുത്ത് ആളുകൾ ട്രെയിലർ‍ കണ്ട് കഴിഞ്ഞു. അഞ്ച് വർ‍ഷത്തെ ഇടവേളയ്ക്കു ശേഷം സംപൂർ‍ണേഷ് വീണ്ടും നായകനാകുന്ന ചിത്രമാണിത്. സ്റ്റീവൻ‍ ശങ്കർ‍ ആണ് കൊബ്ബാരി മട്ടയ്ക്കു തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധാനം റൂപക് റൊണാൾഡ്‌സൺ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed